Discr: ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ റാണ ദഗുപതി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ റാണ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്.പുതുവര്‍ഷത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ആശംസ അറിയിച്ച് മമ്മൂട്ടി എത്തിയിരുന്നുവെന്ന കാര്യത്തെക്കുറിച്ച് സംവിധായകന്‍ കെ മധു തന്നെയാണ് വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ the king of travancore എന്ന ചിത്രത്തിന്റെ സര്‍വ്വ വിജയത്തിന് നന്മകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി സന്ദേശം അയച്ചതെന്ന് സംവിധായകന്‍ കുറിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ കരിയറില്‍ എക്കാലത്തെയും മികച്ച വിജയങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് കെ മധു. സിബി ഐ പരമ്പരയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങുവെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.